ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്‌റ്റേഷനിലേക്കുള്ള പ്രവേശനം ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 8.30 മുതൽ താൽക്കാലികമായി ലഭ്യമാകില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതേദിവസം സിവിൽ ഡിഫൻസ് നടത്തുന്ന മാൾ-വൈഡ് ഒഴിപ്പിക്കൽ ഡ്രിൽ നടക്കുന്നതിനാലാണ് പ്രവേശനം തടയുന്നത്. ഡ്രിൽ സമയത്ത് ആരെയും മെട്രോ എൻട്രൻസ് വഴി മാളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതല്ല,എന്നാൽ ഈ സമയത്ത് ബസ് സ്റ്റേഷനിലേക്കുള്ള എക്സിറ്റ് സാധാരണഗതിയിൽ പ്രവർത്തിക്കും. നടപ്പാതയുടെ പ്രവേശന കവാടവും അതിലേക്കുള്ള നയിക്കുന്ന ലിഫ്റ്റും യാത്രക്കാർക്ക് ലഭ്യമാകും.
ഇത് സംബന്ധിച്ച അറിയിപ്പ് മാൾ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനിൽ പതിച്ചിട്ടുണ്ട്.