കൊച്ചി വിമാനത്താവളത്തിന്റെ പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കാൻ കിടന്ന 32 വയസ്സുകാരൻ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ചു

A 32-year-old man who was resting in the parking area of ​​the Kochi airport died due to illness

കൊച്ചി വിമാനത്താവളത്തിന്റെ പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കാൻ കിടന്ന 32 വയസ്സുകാരൻ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ചു. തൃശൂർ ചാലക്കുടി പാച്ചക്കല്‍ വീട്ടില്‍ നിതീഷാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് വിമാനത്തിൽ കയറിയ നിതീഷ് പിന്നാലെ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അര്‍ദ്ധരാത്രിയായതിനാൽ വിമാനത്താവളത്തിൽ വിശ്രമിച്ച് രാവിലെ പോകാനായിരുന്നു നിതീഷിന്റെ തീരുമാനം. രാവിലെയേ വീട്ടിലെത്തൂവെന്ന് വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു

തുടര്‍ന്ന് വിമാനത്താവളത്തിന്റെ പാർക്കിംഗ് ഏരിയയിൽ വിശ്രമിച്ചതായിരുന്നു. ഉറങ്ങിക്കിടന്നപ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഏറെ വൈകിയാണ് നിതീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

മൃതദേഹം ഇന്ന് എറണാകുളം ഗവൺമെന്റ് മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സ്വദേശമായ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ ചാലക്കുടി പൊതുശ്മശാനത്തിൽ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!