യുഎഇയിൽ കഴിഞ്ഞ വർഷം 2023-ൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പരാജയപ്പെട്ട കമ്പനികളുടെ 33,000 കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് കമ്പനികൾക്ക് “അഡ്മിനിസ്‌ട്രേറ്റീവ് പെനാൽറ്റി” ചുമത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി നടത്തുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സമ്പ്രദായമായ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പാലിക്കാത്തതിന് കമ്പനികൾക്ക് ചുമത്തിയ അഡ്മിനിസ്ട്രേറ്റീവ് പെനാൽറ്റികളുടെ സ്വഭാവമോ പിഴ തുകകളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലുടമകളും ഈ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം സംവിധാനം സബ്‌സ്‌ക്രൈബുചെയ്യുകയും അതിലൂടെ ജീവനക്കാരുടെ ശമ്പളം നൽകുകയും വേണമെന്ന് മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങൾ ഉണ്ടായാൽ വർക്ക് പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവയ്ക്കലും പിഴയുമെല്ലാം നേരിടേണ്ടി വരും.