പോലീസ് പരിശീലനവുമായി ബന്ധപ്പെട്ട് റാസൽഖൈമ ബതീൻ അൽ സമർ ഏരിയയിലേക്കുള്ള എമിറേറ്റ്‌സ് റോഡ് ഇന്ന് രാവിലെ 9 മണി മുതൽ അടച്ചിടുമെന്ന് റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
റാസൽഖൈമയിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പകരം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ് ഉപയോഗിക്കാവുന്നതാണെന്നും പോലീസ് അറിയിച്ചു.