സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
നിർധനരായ 11500ഓളം കുട്ടികൾക്ക് വിദ്യാഭ്യാസവും താമസവുമുൾപ്പടെയുള്ള സാമൂഹിക പരിരക്ഷയൊരുക്കി ശ്രദ്ധേയമായ വയനാട് മുസ്ലിം ഓർഫനേജ് ( ഡബ്ലിയൂ.എം.ഒ) കെട്ടിപ്പടുത്ത എം എ മുഹമ്മദ് ജമാൽ അനുസ്മരണ സമ്മേളനം ഫെബ്രു.24 ന് ദുബായില്‍ നടക്കും.
വൈകുന്നേരം അഞ്ചിന് ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി,ഡബ്ലിയൂ എം ഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജന. സെക്രട്ടറി പി പി അബ്ദുൽ ഖാദർ ഹാജി, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത മോട്ടിവേഷണൽ ട്രെയിനറുമായ ഡോ. റാഷിദ് ഗസ്സാലി തുടങ്ങിയവർ പങ്കെടുക്കും.
യൂ എ ഇ ഗവണ്മെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച ഡബ്ലിയൂ എം ഒ യുടെ അഞ്ചു പൂർവ്വ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കുമെന്നും അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് ഉംറ നിർവഹിക്കാൻ സൗകര്യമൊരുക്കുമെന്നും
സംഘാടകരായ ഡബ്ലിയൂ എം ഒ ദുബായ് ചാപ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡബ്ലിയൂ എം ഒ ദുബായ് ചാപ്റ്റർ പ്രഡിഡന്റ് കെ പി മുഹമ്മദ്, ജന. സെക്രട്ടറി മജീദ് മടക്കിമല, ട്രഷറർ അഡ്വ. മുഹമ്മദലി, യു എ ഇ കോർഡിനേറ്റർ മൊയ്തുമക്കിയാട്,മീഡിയകോർഡിനേറ്റർ കെ പി എ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.