ഇന്ന് 2024 ഫെബ്രുവരി 22 വ്യാഴാഴ്ച, ലോകത്തിലെ ഏറ്റവും മികച്ച ഒരു ഫ്യൂച്ചറിസ്റ്റിക് കേന്ദ്രവും റിംഗ് ആകൃതിയിലുള്ള, അറബിക് കാലിഗ്രാഫിയില്‍ അലങ്കരിച്ച ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ആരംഭിച്ച് വിജയകരമായ രണ്ട് വർഷങ്ങൾ തികയുകയാണ്. ഇതിനകം 172-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2 മില്യണിലധികം സന്ദർശകരെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സ്വാഗതം ചെയ്തിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി, നവീകരണത്തിനും ഭാവിയെ പുനർനിർമ്മിക്കുന്നതിനുമുള്ള ആഗോള വേദിയായി മാറുന്നതിൽ മ്യൂസിയത്തിൻ്റെ വിജയത്തെ ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ നവീകരണത്തിനും വിദ്യാഭ്യാസത്തിനും ഭാവി ദീർഘവീക്ഷണത്തിനും ഒപ്പം അറിവിൻ്റെയും സർഗ്ഗാത്മകതയുടെയും ഒരു വഴികാട്ടിയായി മാറിയിട്ടുണ്ട്