ഇന്ന് മാർച്ച് 1 മുതൽ ദുബായ് മെട്രോയിലും ട്രാമിലും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അനുവദിക്കില്ലെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ, ദുബായ് മെട്രോയിലും ദുബായ് ട്രാമിലും ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് മാർച്ച് 1 വെള്ളിയാഴ്ച മുതൽ നിരോധിക്കും. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ മുൻഗണന’ എന്ന ഹാഷ്‌ടാഗും ഉപയോഗിച്ചു കൊണ്ടാണ് അതോറിറ്റി ട്വീറ്റ് ചെയ്തിരിക്കുന്നത്.
To ensure your safety and that of others, the use of E-scooters inside #DubaiMetro and #DubaiTram will be prohibited, starting Friday, March 1, 2024. #YourSafetyOurPriority
— RTA (@rta_dubai) February 29, 2024