യുഎഇയിൽ വ്യാജ പരസ്യങ്ങളിലൂടെയും പ്രമോഷനുകളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കുറ്റവാളികൾക്ക് കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള നിയമപ്രകാരം തടവും 500,000 ദിർഹം വരെ പിഴയും ലഭിക്കും.
സോഷ്യൽ മീഡിയ ചാനലുകളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിവര ശൃംഖലകൾ, ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷനുകൾ അല്ലെങ്കിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് ചരക്ക് അല്ലെങ്കിൽ സേവനങ്ങളെ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്ക് 20,000 ദിർഹം മുതൽ 500,000 ദിർഹം വരെ തടവും പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ വിധേയമാകുമെന്ന് നിയമം പറയുന്നു.
تعرف على عقوبة الإعلان أو الترويج المضلل للمستهلك#ثقف_نفسك #وعي #قانون #ثقافة_قانونية #خلك_حكيم #الامارات #الامارات_العربية_المتحدة #النيابة_العامة_الاتحادية pic.twitter.com/4BMaUA64YT
— النيابة العامة (@UAE_PP) March 1, 2024