കുട്ടിയെ ആക്രമിച്ചതിന് ഒരു സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മകനും 20,000 ദിർഹം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി വിധി പുറപ്പെടുവിച്ചു.
അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ രേഖകൾ പ്രകാരം രണ്ട് കുട്ടികളും സുഹൃത്തുക്കളായിരുന്നു. ഒരു തർക്കതിനെത്തുടർന്ന് ഇതിലൊരാളുടെ അമ്മയും ചേർന്ന് ഈ കുട്ടിയെ മർദിക്കുകയും ശാരീരികമായി മുറിവേൽപ്പികയുമായിരുന്നു.
പിന്നീട് ശാരീരികവും മാനസികവും വൈകാരികവുമായ നാശനഷ്ടങ്ങൾക്ക് ഒരു ലക്ഷം ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് അമ്മയ്ക്കും മകനും എതിരെ കേസ് ഫയൽ ചെയ്തു.
സ്ത്രീയും മകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോൾ, പിഴയായി 20,000 ദിർഹം മാത്രം നൽകണമെന്ന് കോടതി ഉത്തരവിട്ടു.