യുഎഇയിൽ 2024 ഏപ്രിൽ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് മാർച്ച് 31ന് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് 2024 ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹമായിരിക്കും. 2024 മാർച്ച് മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 12 ഫിൽസിന്റെ വർദ്ധനവുണ്ടാകും.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 ഏപ്രിൽ മാസത്തിൽ 3.03 ദിർഹമായിരിക്കും. മാർച്ച് മാസത്തിൽ ഇതിന് 2.92 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടാകും.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2024 ഏപ്രിൽ മാസത്തിൽ 2.96 ദിർഹമായിരിക്കും. മാർച്ച് മാസത്തിൽ ഇതിന് 2.85 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടാകും.
2024 ഏപ്രിൽ മാസത്തിൽ ഡീസൽ ലിറ്ററിന് 3.09 ദിർഹമായിരിക്കും. 2024 മാർച്ച് മാസത്തിൽ ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 7 ഫിൽസിന്റെ കുറവുണ്ടാകും