2024 ലെ ഫോർബ്സ് അതി സമ്പന്ന പട്ടിക പുറത്ത് വിട്ടപ്പോൾ ആഗോളതലത്തിൽ ലൂയി വിട്ടൻ ഉടമ ബെർണാഡ് അർനാൾട്ട് 233 ബില്യൺ ഡോളർ ആസ്തിയോടെ ഒന്നാമനായി. എലോൺ മുസ്ക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്.
116 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനിയാണ് ആഗോള ധനികരിൽ ഒമ്പതാം സ്ഥാനത്ത് ഉള്ളത്.
13 മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 7.6 ബില്യൺ ഡോളർ ആസ്തിയോടെ ഒന്നാമനായി. എം.എ യൂസഫലി ഇന്ത്യയിലെ 19-ാമത്തെയും ആഗോളതലത്തിൽ 344-ാമത്തെയും സമ്പന്നനാണ്. 2023 ൽ യൂസഫലിയുടെ ആസ്തി 7.1 ബില്യൺ ഡോളർ ആയിരുന്നു.
2023-നെ അപേക്ഷിച്ച് എം.എ യൂസഫലി ഇന്ത്യയിൽ 27-ാം സ്ഥാനത്തുനിന്നും 2024 ൽ 19-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ 497-ാം സ്ഥാനത്തുനിന്നും 2024 ൽ 344 -ാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ജോയ് ആലുക്കാസ് (4.4 ബില്യൺ ഡോളർ), ഡോക്ടർ ഷംസീർ വയലിൽ (3.5 ബില്യൺ ഡോളർ), രവി പിള്ള (3.3 ബില്യൺ ഡോളർ), സണ്ണി വർക്കി (3.3 ബില്യൺ ഡോളർ) എന്നിവർ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ ഉണ്ട്. 12 മലയാളികളുടെ സമ്പന്ന പട്ടികയിൽ 1.3 ബില്യൺ ആസ്തിയോടെ സാറാ ജോർജ് മുത്തൂറ്റ് മാത്രമാണ് ഏക മലയാളി വനിതയായിട്ടുള്ളത്.ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യമായി ഒരു മലയാളി വനിത ഇടംപിടിച്ചു എന്നതും ഇത്തവണ ഒരു പ്രത്യേകതയാണ്.
2024 ലെ ഫോർബ്സ് അതി സമ്പന്നരായ 13 മലയാളികൾ താഴെ പറയുന്നവരാണ്
344. യൂസഫ് അലി എം.എ. $7.6 B (Retail )
712. ജോയ് ആലുക്കാസ് $4.4 B (Jewellery )
920. ഡോ. ഷംഷീർ വയലിൽ $3.5 B ( Healthcare )
920 സേനാപതി ഗോപാലകൃഷ്ണൻ $ 3.5 B (Technology )
991. രവി പിള്ള $3.3 B (Construction )
991. സണ്ണി വർക്കി $3.3 B (Education )
1033. TS കല്യാണ രാമൻ $3.2 B (Jewellery )
1623. SD ഷിബു ലാൽ $2 B (Technology )
1945. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി $1.6 B ( Manufacturing )
2287. ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് $1.3 B (Finance)
2287. ജോർജ്ജ് ജേക്കബ് മുത്തൂറ്റ് $1.3 B (Finance)
2287. ജോർജ്ജ് തോമസ് മുത്തൂറ്റ് $1.3 B (Finance)
2287. സാറാ ജോർജ് മുത്തൂറ്റ് $1.3 B (Finance)