ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം : രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന് ചാടിയ ആഫ്രിക്കൻ സ്വദേശിക്ക് ദാരുണാന്ത്യം

Fire in a high-rise building in Sharjah- An African native who jumped from the building to escape died tragically

ഷാർജയിലെ അൽ നഹ്ദ ഏരിയയിൽ ഒരു ബഹുനില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് രക്ഷപ്പെടാനായുള്ള വെപ്രാളത്തിൽ കെട്ടിടത്തിൽ നിന്ന് ചാടിയ ആഫ്രിക്കൻ സ്വദേശി മരണപ്പെട്ടു. ഇന്നലെ വ്യാഴാഴ്ച രാത്രി അൽ നഹ്ദ ഏരിയയിലെ 38 നിലകളുള്ള റസിഡൻഷ്യൽ ടവറിലാണ് തീപിടിത്തമുണ്ടായത്.

രാത്രി 10 മണിയോടെ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഷാർജ സിവിൽ ഡിഫൻസ് അതിവേഗം പ്രതികരിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

അധികാരികളിൽ നിന്ന് വേഗത്തിലും കാര്യക്ഷമമായും പ്രതികരിച്ചിട്ടും, ചില ശ്വാസംമുട്ടൽ കേസുകൾ രേഖപ്പെടുത്തിയിരുന്നു. താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!