താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സമഗ്രമായ സുരക്ഷയും ട്രാഫിക് പ്ലാനുമായാണ് അബുദാബി പോലീസ് വരാനിരിക്കുന്ന ഈദ് അൽ ഫിത്തർ അവധികൾക്കായി ഒരുങ്ങുന്നത്.
എല്ല നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പടക്കങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പൊതു സുരക്ഷ നിലനിർത്തുന്നതിന് അത്തരം വസ്തുക്കളുടെ വിൽപ്പന നിരുത്സാഹപ്പെടുത്താനും കമ്മ്യൂണിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ, പ്രത്യേകിച്ച് റോഡുകൾ മുറിച്ചുകടക്കുമ്പോൾ കുട്ടികളുടെ മേൽനോട്ടം വഹിക്കാൻ രക്ഷിതാക്കളെ ഓർമ്മിപ്പിക്കുന്നുണ്ട്.
അശ്രദ്ധമായി വാഹനമോടിക്കുകയോ പാർപ്പിട മേഖലകൾക്ക് സമീപം റേസുകൾ സംഘടിപ്പിക്കുകയോ പോലുള്ള അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും ഉത്തരവാദിത്തമുള്ളവരായിരിക്കാനും യുവാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കാനും വേഗത കുറയ്ക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലുള്ള ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കാനും ഡ്രൈവർമാരെ ഓർമ്മിപ്പിക്കുന്നുണ്ട് .