റാസൽഖൈമ – കണ്ണൂർ ആഴ്‌ചയിൽ 3 സർവീസുകളും, അബുദാബി – കണ്ണൂർ 4 അധിക സർവീസുകളുമായി എയർ ഇന്ത്യ എക്സ് പ്രസ്

Air India Express with Ras Al Khaimah - Kannur 3 weekly services and Abu Dhabi - Kannur 4 additional services

2024 മേയ് 1 മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും മേയ് 2 മുതൽ ലക്നൗവിലേക്കും എയർ ഇന്ത്യ എക്സ് പ്രസ് പുതിയ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്കും എയർ ഇന്ത്യ എക്സ് പ്രസ് സർവീസ് വർധിപ്പിച്ചിട്ടുണ്ട്.

റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്‌ചയിൽ 3 വിമാന സർവീസാണ് തുടക്കത്തിൽ ഉണ്ടാവുക. കണ്ണൂരിൽനിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും. മേയ് 2 മുതൽ റാസൽഖൈമയിൽ നിന്ന് ലക്നൗവിലേക്ക് ആഴ്‌ചയിൽ 3 സർവീസുണ്ടാകും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ലക്നൗവിൽ എത്തും.

അബുദാബിയിൽനിന്ന് ആഴ്‌ചയിൽ 6 സർവീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതൽ പ്രതിദിന സർവീസാക്കി. ഞായറാഴ്‌ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും.

മേയ് മുതൽ അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് 4 അധിക സർവീസുകൾ ഉണ്ടാകും. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ച‌യിൽ 6 ദിവസമുണ്ടായിരുന്ന സർവീസ് മേയ് മുതൽ പ്രതിദിന സർവീസ് ആകുന്നതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ 2 സർവീസുകളാകും.

മാത്രമല്ല പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി – ഇന്ത്യ സെക്‌ടറിലെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 31ൽ നിന്ന് 43 ആയി വർധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!