യുഎഇയിൽ ഇന്ന് ഏപ്രിൽ 14 ന് കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതവും ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ചില സമയത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് പർവത പ്രദേശങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാം. ആന്തരിക പ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ഒമാൻ കടൽ പ്രക്ഷുബ്ധമായിരിക്കും.
								
								
															
															





