കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയിലും വെള്ളക്കെട്ടിലും ദുബായ് റോഡുകളിൽ കുടുങ്ങിക്കിടന്ന വാഹനങ്ങൾ ഉടൻ റോഡിൽ നിന്ന് നീക്കം ചെയ്യാൻ ദുബായ് പോലീസ് ഉടമകളോട് ആവശ്യപ്പെട്ടു.
യു.എ.ഇ.യിലെ പല റോഡുകളിലും കനത്ത മഴയും തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും നിരവധി കാറുകൾ റോഡിന് നടുവിൽ കേടുപാടുകൾ വന്നു കുടുങ്ങാൻ കാരണമായി. തുടർന് സ്ഥിതിഗതികൾ അയഞ്ഞതോടെ കേടുപാടുകൾ വന്ന വാഹനങ്ങൾ പല ഉടമകളും ഉപേക്ഷിക്കാൻ നിർബന്ധിതരായി.
“പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ തെരുവുകളിൽ നിന്നും റോഡുകളിൽ നിന്നും മാറ്റി സ്ഥാപിക്കാൻ വാഹന ഉടമകളോട് ദുബായ് പോലീസ് അഭ്യർത്ഥിക്കുന്നു, അതുവഴി അവർക്ക് ഗതാഗതത്തിൻ്റെ സുഗമമായ നിയന്ത്രണം പുനഃസ്ഥാപിക്കാൻ കഴിയും,” ദുബായ് പോലീസിന്റെ എക്‌സിലെ പോസ്റ്റിലൂടെയാണ് അറിയിച്ചത്.
https://twitter.com/DubaiPoliceHQ/status/1781759074775781726?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1781759074775781726%7Ctwgr%5Ebca47cebb0baf4b41fba6ce3ed489e216a1fecab%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Ftransport%2Fdubai-police-urges-owners-to-remove-stalled-vehicles-from-roads-1.1713643626558
“ട്രാഫിക് സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ സഹകരിച്ചതിന് എല്ലാ വാഹനയാത്രികർക്കും ഞങ്ങൾ നന്ദി പറയുന്നു,” അതിൽ കൂട്ടിച്ചേർത്തു.