പൂർണ്ണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (EV ) ചാർജിംഗ് ശൃംഖലയായ UAEV യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ഉൾകൊള്ളിച്ചുകൊണ്ട് സൗജന്യമായി ചാർജ് ചെയ്യാവുന്ന 100 ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ കൊണ്ടുവരുമെന്ന് അറിയിച്ചു. UAEV 160kW ഫാസ്റ്റ് ചാർജിംഗ് പോയിൻ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ സംരംഭം അബുദാബിയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഈ വർഷം അവസാനത്തോടെ 100 ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനും 2030 ഓടെ 1,000 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.
യുഎഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും (MoEI) ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയും (EtihadWE) ചേർന്ന് സംയുക്തയാണ് ഈ സംരംഭം ഒരുക്കുന്നത്. 2030 ഓടെ 100,000 ടൺ CO2 ഉദ്വമനം കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇത് 1.8 മില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണെന്നും കണക്കുകൂട്ടപ്പെടുന്നു, യുഎഇയിലുടനീളമുള്ള ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പൊതുവായി ഈ ചാർജിംഗ് സ്റ്റേഷനുകൾ ആക്സസ് ചെയ്യാനാകും.