ആശ ശരത്തിനെതിരെ ചില ഓൺലൈൻ മാധ്യമങ്ങൾ ഒരു ഓൺലൈൻ പഠന ആപ്പുമായി ബന്ധപ്പെടുത്തി അപകീർത്തിപരമായ പ്രസ്താവന പുറത്ത് വിട്ടതിനെതിരെ ആപ്പിന്റെ ഉടമ പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്.
അതുപ്രകാരം ഈ പ്രസ്തുത ആപ്പ് ആശ ശരത്തിന്റെ ഉടമസ്ഥതിലുള്ളതല്ലെന്നും ആശ ശരത്ത് ഒരു കണ്ടന്റ് പ്രൊവൈഡർ മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് പ്രാണ ഇൻസൈറ്റ്, സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഫ്രീ യുവർ മൈൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജയ്മോൻ എൻ. ആർ അറിയിച്ചിരിക്കുന്നത്