എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിനുള്ളിൽ പുക വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനെയാണ് അറസ്റ്റ് ചെയ്തത്.
പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദ്ദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല. തുടർന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നൽകിയതിനെത്തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.