ഈദ് അവധിക്ക് ദുബായ് പൊതു ഗതാഗതം ഉപയോഗിച്ച ആളുകളുടെ എണ്ണത്തിൽ റെക്കോർഡ്

ദുബൈ : ജൂൺ 15 മുതൽ 18 വരെയുള്ള ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ദുബായിൽ പൊതു ഗതാഗതം ഉരുപയോഗിച്ചവരുടെ എണ്ണം 67 ലക്ഷം. മെട്രോ, ടാക്സി, ട്രാം, ബസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ ആകെ എണ്ണമാണിത്.

കഴിഞ്ഞ വർഷത്തെ ബലി പെരുന്നാൾ അവധിയുടെ കണക്കനുസരിച്ചു ആളുകളുടെ എണ്ണത്തിൽ 3 ലക്ഷം വർധനവുണ്ടായി എന്നാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മെ​ട്രോ​യു​ടെ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര ചെ​യ്ത​വ​ർ മാ​ത്രം ഇ​ത്ത​വ​ണ 25ല​ക്ഷം വ​രും. ട്രാം ​യാ​ത്ര​ക്കാ​ർ 1.01 ല​ക്ഷ​വും പൊ​തു ബ​സ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 14 ല​ക്ഷ​വു​മാ​ണ്.

അ​തേ​സ​മ​യം, സ​മു​ദ്ര ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​വ​രു​മേ​റെ​യാ​ണ്. 2.8 ല​ക്ഷം പേ​രാ​ണ്​ അ​ബ്ര​ക​ളും മ​റ്റും അ​ട​ക്ക​മു​ള്ള സ​മു​ദ്ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​ത്. അ​തോ​ടൊ​പ്പം ടാ​ക്സി​ക​ളും സു​പ്ര​ധാ​ന​മാ​യ പ​ങ്കു​വ​ഹി​ക്കു​ക​യു​ണ്ടാ​യി. 20 ല​ക്ഷം പേ​രാ​ണ്​ ടാ​ക്സി ഉ​പ​യോ​ഗി​ച്ച​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!