”അപകടങ്ങളില്ലാത്ത വേനൽ” : ട്രാഫിക് സുരക്ഷാ ഡ്രൈവിന് തുടക്കമിട്ട് യു എ ഇ

"Accident-free summer": UAE launches traffic safety drive

2024 സെപ്റ്റംബർ 1 വരെ രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന ‘അപകടങ്ങളില്ലാത്ത വേനൽക്കാലം’ കാമ്പെയ്‌നിനെ പിന്തുണയ്ക്കുന്നതിനായി ട്രാഫിക് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതായി ദുബായ് പോലീസ് ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

രാജ്യത്തുടനീളമുള്ള ട്രാഫിക് അപകടങ്ങളുടെയും അതുമായി ബന്ധപ്പെട്ട പരിക്കുകളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കാനാണ് ഈ കാമ്പെയ്‌ൻ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ വേനൽ മാസങ്ങളിൽ (ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ) ട്രാഫിക് സംബന്ധമായ മരണങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 2023 ലെ അപകടങ്ങളിൽ 30 മരണം, 45 ഗുരുതരമായ പരിക്കുകൾ, 308 മിതമായ പരിക്കുകൾ, 283 നിസ്സാര പരിക്കുകൾ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!