ദുബായിൽ വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങാൻ 1.1 ബില്യൺ ദിർഹത്തിന്റെ കരാർ നൽകിയതായി ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഈ ബസുകൾ കുറഞ്ഞ കാർബൺ ഉദ്‌വമനത്തിനുള്ള യൂറോപ്യൻ സ്പെസിഫിക്കേഷനുകൾ (Euro 6) പാലിക്കുന്നവയായിരിക്കും. 40 ഇലക്ട്രിക് ബസുകളും ഈ കരാറിൽ ഉണ്ടാകും, 2024ലും 2025ലും ആയി ഓർഡർ ചെയ്ത ബസുകൾ ദുബായിലെത്തും.
#RTA has awarded a contract for the purchase of 636 buses of various sizes.These buses comply with the European specifications for low carbon emissions (Euro 6). As a dedication of making public transport the preferred mobility mode for residents to increase the share of public…
— RTA (@rta_dubai) July 21, 2024