2024 ൻ്റെ ആദ്യ പകുതിയിൽ 16.3 കോടിയോളം സന്ദർശകർ ദുബായ് പാർക്കുകളിലും വിനോദ സൗകര്യങ്ങളിലും എത്തിയതായി അധികൃതർ അറിയിച്ചു.
ദുബായിലെ പ്രധാനപ്പെട്ട പാർക്കുകൾ, റസിഡൻ ഷ്യൽ പാർക്കുകൾ, കളിസ്ഥലങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവയിലാണ് വലിയ തോതിൽ സന്ദർശകരെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്തിയവരേക്കാൾ 13 ലക്ഷം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.





