അൽ ദൈദ് ഫോർട്ടിന് സമീപമുള്ള മാർക്കറ്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പരമ്പരാഗത എമിറാത്തി ഇനങ്ങൾ വിൽക്കുന്ന ഡസൻ കണക്കിന് കടകൾ കത്തിനശിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്.
പുലർച്ചെ 3.14 ന് ഓപ്പറേഷൻസ് റൂമിലേക്ക് തീപിടിത്തത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതായും അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായും ഷാർജ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.