റാസൽഖൈമ ക്രീക്കിന് സമീപം ജെറ്റ് സ്കീ മറിഞ്ഞതിനെത്തുടർന്ന് മുങ്ങിപ്പോയ സ്വദേശിയെ നാഷണൽ ഗാർഡ് കമാൻഡിൻ്റെ കോസ്റ്റ് ഗാർഡ് ഗ്രൂപ്പ് രക്ഷിച്ചു
രക്ഷാപ്രവർത്തകർ ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ബീച്ച് യാത്രികരും ജെറ്റ് സ്കീ റൈഡർമാരും ജാഗ്രത പാലിക്കാനും മുൻകരുതൽ നടപടികൾ പാലിക്കാനും നാഷണൽ ഗാർഡ് ആഹ്വാനം ചെയ്തിട്ടുണ്ട്. കടലിൽ പോകുന്നതിന് മുമ്പ് സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.






