മാജിദ് അൽ ഫുത്തൈം ഗ്രൂപ്പുമായി ഏകോപിപ്പിച്ച്, മാൾ ഓഫ് എമിറേറ്റ്സിൻ്റെയും ചുറ്റുമുള്ള സ്ട്രീറ്റുകളുടെയും ഇൻ്റർസെക്ഷനുകളുടെയും പ്രവേശന കവാടങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കരാർ നൽകിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു. ഏകദേശം 165 മില്യൺ ദിർഹം ചെലവ് വരുന്ന പദ്ധതിയിൽ കാൽനട, സൈക്ലിംഗ് പാതകളുടെ മെച്ചപ്പെടുത്തലും ഉൾപ്പെടും.
അബുദാബി, ജബൽ അലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാൾ ഓഫ് എമിറേറ്റ്സിന്റെ പാർക്കിങ് മേഖലയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകുന്ന രീതിയിൾ പുതിയ പാലവും നിർമ്മിക്കുമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
നഗരവികസനത്തിനും ജനസംഖ്യാ വർധനയ്ക്കും അനുസൃതമായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുന്നതിന് വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് ഈ നവീകരണം. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ തുടർനടപടിക്ക് കീഴിൽ വരുന്ന ഈ പദ്ധതി, നഗരവികസനത്തിനും ജനസംഖ്യാ വർധനയ്ക്കും അനുസൃതമായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുന്നതിന് വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശത്തിന് അനുസൃതമായാണ് വരുന്നത്.