യുഎഇയിൽ ഇന്ന് 2024 ആഗസ്ത് 3 ശനിയാഴ്ച വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
ഔട്ട്ഡോർ ആക്ടിവിറ്റികളിൽ പങ്കെടുക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് യെല്ലോ അലർട്ട് അർത്ഥമാക്കുന്നത്. രാവിലെ 6.30 മുതൽ പുറപ്പെടുവിച്ച ഈ യെല്ലോ അലർട്ട് ഇന്ന് രാത്രി 10 വരെ നീണ്ടുനിൽക്കും. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിലൂടെ കുറച്ച് മഴ പെയ്യാനും സാധ്യതയുണ്ട്. ചിലപ്പോൾ പൊടികാറ്റിനും സാധ്യതയുണ്ട്, ഇത് തിരശ്ചീന ദൃശ്യപരത കുറയ്ക്കാനും സാധ്യതയുണ്ട്.
ഇന്ന് ശനിയാഴ്ച രാവിലെ ഫുജൈറയിലെ ചില പ്രദേശങ്ങളിൽ ചില ചാറ്റൽ മഴ പെയ്തതായും സ്റ്റോം സെൻ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാവിലെ 8:39 ന് പോസ്റ്റ് ചെയ്തിരുന്നു. ഫുജൈറയിലും കിഴക്കൻ തീരത്തെ ചില പ്രദേശങ്ങളിലും യബ്സ റോഡ് ക്രോസിംഗിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു.