അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്ന് ശനിയാഴ്ച നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ അബുദാബിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ തുഷാർ ദേശ്‌കറിന് 15 മില്യൺ ദിർഹം ലഭിച്ചു. ജൂലൈ 31-ന് വാങ്ങിയ 334240 എന്ന ടിക്കറ്റിനാണ് തുഷാർ ദേശ്‌കറിന് ഭാഗ്യം ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാൻ അബുദാബി ബിഗ് ടിക്കറ്റ് അവതാരകർ വിളിക്കുമ്പോൾ തുഷാർ വീട്ടിലുണ്ടായിരുന്നു.
ഈ അപ്രതീക്ഷിതമായി ലഭിച്ച ഈ 15 മില്യൺ ദിർഹം തന്റെ 3 സുഹൃത്തുക്കളുമായി പങ്ക് വെക്കുമെന്നും അദ്ദേഹം അവതാരകരോട് പറഞ്ഞു. ഒരു വർഷത്തോളമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും ഈ ലഭിച്ച തുക ലോൺ അടവ് തീർക്കുകയും, ബാക്കി കുടുംബത്തിനായി മാറ്റിവെക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.