ദുബായ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം പാലിക്കാത്ത 32 സ്വർണ ശുചീകരണശാലകളുടെ ലൈസൻസ് യുഎഇ സാമ്പത്തിക മന്ത്രാലയം താൽക്കാലികമായി മരവിപ്പിച്ചു. 256 നിയമലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ 2024 ഒക്ടോബർ 24 വരെയാണ് ലൈസൻസ് സസ്പെൻഡ് റദ്ദാക്കിയിരിക്കുന്നത്
ഈ 32 റിഫൈനറികൾ ചേർന്ന് യു എ ഇയിലെ മൊത്തം സ്വർണവിപണിയുടെ ഏകദേശം 5% കൈകാര്യം ചെയ്യുന്നുണ്ട്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം സ്വർണ വിപണിയിൽ കർശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുന്നതിന് സാമ്പത്തികകാര്യ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് സ്ഥാപനങ്ങൾ കുടുങ്ങിയത്