ഇബ്ൻ ബത്തൂത്ത മാളിലെ നോവോ സിനിമാസ് ഔട്ട്ലെറ്റ് 2024 ജൂലൈ 31 മുതൽ അടച്ചിട്ടിരിക്കുകയാണെന്ന് ഇബ്ൻ ബത്തൂത മാൾ കൈകാര്യം ചെയ്യുന്ന നഖീലിൽ നിന്നുള്ള ഒരു കോൾ സെൻ്റർ എക്സിക്യൂട്ടീവ് അറിയിച്ചു.
നോവോ സിനിമാസ് മറ്റൊരു സിനിമാ ശൃംഖല ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടച്ചുപൂട്ടൽ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കോൾ സെൻ്റർ ജീവനക്കാർ പറഞ്ഞു.