ദുബായ് പൊതു, സ്വകാര്യ പാർക്കിങ്ങുകൾ നിയന്ത്രിക്കുന്ന ദുബായ് ഗവൺമെൻ്റിൻ്റെ പാർക്കിംഗ് മാനേജ്മെൻ്റ് കമ്പനിയായ പാർക്കിനിൻ്റെ 2024 ൻ്റെ രണ്ടാം പാദത്തിലെ വരുമാനത്തിൽ 12 ശതമാനം വർദ്ധനവ്.
പാർക്കിംഗ് സ്ഥലങ്ങളിലെ വർദ്ധനവും സീസണൽ പെർമിറ്റുകളും കാരണമാണ് ഈ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായിൽ പാർക്കിങ് ആസൂത്രണം, പാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കൽ, നിയന്ത്രിക്കൽ, പെർമിറ്റ് നൽകൽ എന്നിവയെല്ലാം പാർക്കിൻ കമ്പനിയുടെ ഉത്തരവാദിത്തമാണ്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പാർക്കിൻ്റെ ടോപ്പ് ലൈൻ AED206 മില്ല്യൺ ദിർഹത്തിലെത്തി. 2024-ൻ്റെ രണ്ടാം പാദത്തിൽ ദുബായിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 200,000 കടന്നതായും കമ്പനി വെളിപ്പെടുത്തി. ഡെവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള 3,000 പാർക്കിംഗ് സ്പേസുകളും 17,200 ആയി.
അതുപോലെ, ഈ വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ഏകദേശം 2,900 പുതിയ പാർക്കിംഗ് സ്ഥലങ്ങൾ കൂടി കമ്പനി ചേർത്തത്തോടെ പാർക്കിംഗ് സ്ഥലങ്ങൾ ദുബായിൽ 177,000 ആയി. പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ കമ്പനിക്ക് 3 ശതമാനം വർധനയുണ്ടായിട്ടുണ്ട്. രണ്ടാം പാദത്തിൽ നൽകിയ പിഴകളിലും പാർക്കിൻ 26% വർധന രേഖപ്പെടുത്തി.