ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ തത്സമയ പേയ്മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് ( UPI ) അവതരിപ്പിച്ചു.
ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് ആണ് ഇന്നലെ വ്യാഴാഴ്ച അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഉദ്ഘാടന ഇടപാട് നിർവഹിച്ചത്. ഇന്ത്യൻ പ്രവാസികൾക്കും സന്ദർശകർക്കും അവരുടെ റുപേ കാർഡ് ഉപയോഗിച്ച് ഇനി ലുലു സ്റ്റോറുകളിൽ പണമടയ്ക്കാനാക്കും. Gpay, PhonePe, Paytm പോലുള്ള അവരുടെ UPI-പവർ ആപ്പ് ഉപയോഗിച്ച് പേയ്മെൻ്റുകൾ നടത്താൻ അവർക്ക് UPI QR കോഡ് സ്കാൻ ചെയ്യാം.