തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി : കേരളത്തിലെ 4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Cyclone in South Karnataka: Heavy rain likely in four districts of Kerala

തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കിഎന്നിങ്ങനെ നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്.

തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ ഓഗസ്റ്റ് 18 ഞായറാഴ്ച്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!