കേരളം ആസ്ഥാനമാക്കിയുള്ള വിമാന കമ്പനി അൽഹിന്ദ് ഗ്രൂപ്പിന് വ്യോമയാന മന്ത്രാലയത്തിൻ്റെ പ്രവർത്തനാനുമതി ലഭിച്ചതായി അൽഹിന്ദ് ഗ്രൂപ്പ് അറിയിച്ചു. അടുത്ത വർഷം ആദ്യത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അൽഹിന്ദ് ഗ്രൂപ്പ് കമ്പനി വ്യക്തമാക്കി.
മൂന്ന് എടിആർ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര സർവീസുകൾ നടത്തി കമ്പനി ആരംഭിക്കാനാണ് പദ്ധതി. രണ്ട് വർഷങ്ങത്തിനകം ഇരുപത് വിമാനങ്ങൾ വാങ്ങും. ആഭ്യന്തര രംഗത്ത് ചുവടുറപ്പിച്ചശേഷം രാജ്യാന്തര സർവീസുകളിലേക്ക് പ്രവർത്തനം വിപുലീകരിക്കും. ആദ്യ രാജ്യാന്തര സർവീസ് യുഎഇയിലേക്ക് ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. 19 വർഷത്തോളമായി യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട് അൽ ഹിന്ദ് ഗ്രൂപ്പ്