യുഎഇയിൽ നേരിയ ഭൂചലനം : പ്രകമ്പനം അനുഭവപ്പെട്ടതായി നിവാസികൾ

യുഎഇയിലെ മസാഫിയിൽ ഇന്ന് 2024 സെപ്റ്റംബർ 1ന് 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) നാഷണൽ സീസ്മിക് നെറ്റ്‌വർക്കിൻ്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു.

യുഎഇ സമയം ഇന്ന് രാവിലെ 7.53നാണ് മസാഫിയിൽ ഭൂചലനം രേഖപ്പെടുത്തിയത്.

1.6 കിലോമീറ്റർ താഴ്ചയിൽ ആണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.

പ്രദേശവാസികൾക്ക് ഭൂചലനത്തിൽ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, യുഎഇയിൽ ഈ ഭൂചലനത്തെതുടർന്ന് യാതൊരു അനന്തരഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് NCM സ്ഥിരീകരിക്കുകയും താമസക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!