അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നലെ നവംബർ 3 ഞായറാഴ്ച നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രിൻസ് കൊളശ്ശേരി സെബാസ്റ്റ്യൻ 20 മില്യൺ ദിർഹം സമ്മാനം നേടി. ഭാര്യയ്‌ക്കൊപ്പം ഷാർജയിൽ താമസിക്കുന്ന പ്രിൻസ് ബിഗ് ടിക്കറ്റ് രണ്ട് വർഷത്തിലേറെയായി ടിക്കറ്റ് എടുക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിക്കുന്ന പ്രിൻസ് ഫെസിലിറ്റിസ് എഞ്ചിനീയർ ആയാണ് ജോലി ചെയ്യുന്നത്.
.സുഹൃത്തുക്കളിൽ നിന്നാണ് തൻ്റെ വിജയത്തെക്കുറിച്ച് ആദ്യമായി പ്രിൻസ് കേട്ടത്. എങ്കിലും ബിഗ് ടിക്കറ്റ് അവതാരകൻ ബൗച്രയിൽ നിന്നും ഒരു കോൾ ലഭിക്കുന്നതുവരെ പ്രിൻസ് അത് വിശ്വസിച്ചില്ല. പിന്നീട് കാൾ വന്നപ്പോൾ തൻ്റെ സന്തോഷം പ്രകടിപ്പിക്കാൻ കഴിയാതെ നിശബ്ദനായി പോകുകയായിരുന്നു.
തൻ്റെ കുട്ടികളുടെ നിലവിലെ ആവശ്യങ്ങളും അഭിലാഷങ്ങളും ഉൾപ്പെടെ, ഇന്ത്യയിലെ തൻ്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി തൻ്റെ വിജയത്തിൻ്റെ ഒരു ഭാഗം ഉപയോഗിക്കാൻ പ്രിൻസ് ഉദ്ദേശിക്കുന്നതായും അറിയിച്ചിട്ടുണ്ട്. തൻ്റെ പ്രിയപ്പെട്ടവർക്കായി കൂടുതൽ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനും ഈ സമ്മാനത്തുക കൊണ്ട് ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.