ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് സർവീസ് ആരംഭിച്ച് ആർടിഎ

A new taxi sharing service has been launched between Dubai and Abu Dhabi

ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിംഗ് പൈലറ്റ് സർവീസ് തിങ്കളാഴ്ച ആരംഭിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു,  ഇത് യാത്രാ ചെലവിൻ്റെ 75% വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കും.

ഈ സംരംഭം ദുബായ്ക്കും അബുദാബിക്കും ഇടയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് യാത്രാ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. രണ്ട് സ്ഥലങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളുമായും പാർക്കിംഗ് സൗകര്യങ്ങളുമായും നന്നായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ദുബായിലെ ഇബ്‌നു ബത്തൂത്ത സെൻ്ററിനും അബുദാബിയിലെ അൽ വഹ്ദ സെൻ്ററിനുമിടയിൽ യാത്രക്കാർക്ക് യാത്ര ആരംഭിക്കാം.

ടാക്സിയിൽ ഒരേസമയം 4 പേർ കയറുകയാണെങ്കിൽ ഒരാൾ 66 ദിർഹം കൊടുത്താൽ മതിയാകും. ഇനി ടാക്സിയിൽ ഒരേസമയം 2 പേർ കയറുകയാണെങ്കിൽ ഒരാൾ 132 ദിർഹം നൽകണം. 3 പേർ കയറുകയാണെങ്കിൽ ഒരാൾ 88 ദിർഹവും നൽകണം. യാത്രക്കാർക്ക് അവരുടെ ബാങ്ക് കാർഡുകൾ വഴിയോ നോൽ കാർഡുകൾ വഴിയോ ടാക്സി നിരക്ക് അടയ്‌ക്കാവുന്നതാണ്.

സൗകര്യപ്രദവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഗതാഗത ഓപ്‌ഷൻ നൽകാൻ ലക്ഷ്യമിടുന്ന പുതിയ സേവനം ആറ് മാസത്തേക്ക് തുടരുമെന്നും അതിൻ്റെ ഫലങ്ങളെ അടിസ്ഥാനമാക്കി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്നും ആർടിഎ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!