മയക്കുമരുന്ന് ദുരുപയോഗം, കടത്ത് എന്നിവയെ പ്രതിരോധിക്കാൻ പുതിയ സ്ട്രാറ്റജിയുമായി യുഎഇ

With a new strategy to combat drug abuse and trafficking

മയക്കുമരുന്ന് ദുരുപയോഗം, കടത്ത് എന്നിവയെ പ്രതിരോധിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ സ്ട്രാറ്റജി പ്രഖ്യാപിച്ചു.

ഇന്നലെ നവംബർ 4 തിങ്കളാഴ്ച അബുദാബിയിൽ ആരംഭിച്ച ഗവൺമെൻ്റിൻ്റെ വാർഷിക യോഗത്തിലാണ് യുഎഇ കാബിനറ്റ് മയക്കുമരുന്നിനെതിരെ ഒരു ദേശീയ തന്ത്രം സ്വീകരിച്ചത്. പ്രാദേശികമായും അന്തർദേശീയമായും മയക്കുമരുന്ന് വ്യാപാരികൾക്കും പ്രമോട്ടർമാർക്കും പ്രതിരോധം വർധിപ്പിക്കുക, പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക, സാമൂഹിക അവബോധവും മറ്റ് ഫലപ്രദമായ നടപടികൾക്കൊപ്പം കുറ്റവാളികൾക്കായി തിരുത്തൽ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവ ഈ സ്ട്രാറ്റജിയിൽ ഉൾപ്പെടുന്നു.

“മയക്കുമരുന്ന് ഒരു വിപത്താണ്, നഷ്ടമാണ്, ആസക്തിയുമാണ് …ഒരു മിഥ്യയും ഒരു സാമൂഹിക കാൻസറും ആണ് ഇതിനെതിരെ എല്ലാവരും ഒരുമിച്ച് പോരാടണം.” മന്ത്രിസഭാ യോഗത്തോടെ ആരംഭിച്ച യോഗത്തിന് നേതൃത്വം നൽകിയ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്ത്രം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!