2031-ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.2 ട്രില്യൺ ദിർഹമായി വർദ്ധിപ്പിക്കാനുള്ള സ്ട്രാറ്റജി യുഎഇ ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചു.
അബുദാബിയിൽ വെച്ച് ബുധനാഴ്ച സമാപിക്കുന്ന യുഎഇ സർക്കാരിൻ്റെ വാർഷിക യോഗങ്ങളുടെ രണ്ടാം ദിവസമാണ് ഈ പ്രഖ്യാപനം.വിവിധ എമിറേറ്റ്സ് സർക്കാരുകൾ തമ്മിലുള്ള പ്രത്യേക സെഷനുകൾ, കരാറുകളിൽ ഒപ്പിടൽ, വിവിധ മീറ്റിംഗുകൾ എന്നിവയ്ക്കും ഇന്നത്തെ വാർഷിക യോഗം സാക്ഷ്യം വഹിച്ചു.