ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്തുന്നത് വർധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭത്തിൻ്റെ ഭാഗമായി പുകവലിക്കാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ആരോഗ്യ വിലയിരുത്തൽ പ്ലാറ്റ്ഫോം ആരംഭിക്കാൻ യുഎഇ ഒരുങ്ങുന്നു.
ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്തി ചികിത്സിക്കാൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAPഅന്താരാഷ്ട്ര ഫാർമസി ഗവേഷണ സ്ഥാപനമായ ആസ്ട്രസെനക്കും ആണ് ഡിജിറ്റൽ ആരോഗ്യ വിലയിരുത്തൽ പ്ലാറ്റ്ഫോം ഉൾപ്പെടുത്തി കൈകോർക്കുന്നത്.
ശ്വാസകോശാർബുദത്തിന് സാധ്യതയുള്ള ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനും രോഗസാധ്യതയുള്ളവരിൽ നേരത്തേ ചികിത്സ ആരംഭിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ആസ്ട്രസെനക്ക് സജ്ജമാക്കുന്ന ഡിജിറ്റൽ പരിശോധനകേന്ദ്രത്തിൽ അമ്പത് പിന്നിട്ട പുകവലിക്കാർ, നേരത്തേ പുകവലി ശീലമുണ്ടായിരുന്നവർ തുടങ്ങിയവരെ പരിശോധനക്ക് വിധേയരാക്കും. പദ്ധതിയുടെ ഭാഗമായി നവംബർ രാജ്യ വ്യാപകമായി ശ്വാസകോശ ബോധവത്കരണമായും ആചരിക്കും.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്, 2020-ൽ 1.8 ദശലക്ഷം ആളുകൾ ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചിട്ടുണ്ട്. ശ്വാസകോശ അർബുദ കേസുകളിൽ ഏകദേശം 85 ശതമാനത്തിനും പുകവലി ആണ് കാരണം.