മഗ്നീഷ്യം സപ്ലിമെൻ്റ് ഉപയോഗത്തിൽ നിന്നുള്ള ആരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടർമാർ

Health risks from magnesium supplement use have been warned

മഗ്നീഷ്യം സപ്ലിമെൻ്റ് ഉപയോഗത്തിൽ നിന്നുള്ള ആരോഗ്യ അപകടങ്ങളെക്കുറിച്ച് യുഎഇയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ശരിയായ വൈദ്യോപദേശമില്ലാതെ മഗ്നീഷ്യം സപ്ലിമെൻ്റുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ യുഎഇ നിവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ പറയുന്നു.

സമീപ വർഷങ്ങളിൽ മഗ്നീഷ്യം സപ്ലിമെൻ്റുകളുടെ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. “മഗ്നീഷ്യം സപ്ലിമെൻ്റുകളുടെ ഉപഭോഗത്തിൽ പ്രകടമായ വർദ്ധനവ് ഉണ്ടാകുന്നത് അതിൻ്റെ ഗുണങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധം മൂലമാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

സമ്മർദ്ദം ഒഴിവാക്കുന്നതിനും മികച്ച ഉറക്കത്തിനും പേശികളുടെ വിശ്രമത്തിനും വേണ്ടി മഗ്നീഷ്യം സപ്ലിമെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നേരിയ പങ്കുണ്ടെന്നും കൂടാതെ, പല വ്യക്തികൾക്കും ഭക്ഷണത്തിലൂടെ മാത്രം മതിയായ മഗ്നീഷ്യം ലഭിക്കുന്നില്ല, അതിനാൽ സപ്ലിമെൻ്റുകൾ തിരഞ്ഞെടുക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു.

മഗ്നീഷ്യം കുറവുള്ളവരിൽ (ഹൈപ്പോമാഗ്നസീമിയ) അല്ലെങ്കിൽ പ്രീ-എക്ലാംപ്സിയ പോലുള്ള ഗുരുതരമായ അവസ്ഥകളുള്ള രോഗികൾക്ക് മഗ്നീഷ്യം അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ശരിയായ മാർഗ്ഗനിർദ്ദേശമില്ലാതെ മഗ്നീഷ്യം സപ്ലിമെൻ്റുകൾ കഴിക്കുന്നത് അപകടകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മിതമായി മഗ്നീഷ്യം കഴിക്കുന്നത് ചിലപ്പോൾ ശ്വസന ബുദ്ധിമുട്ടുകൾ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ഉണ്ടാകാം. അപൂർവ സന്ദർഭങ്ങളിൽ, മാരകമായേക്കാവുന്ന മഗ്നീഷ്യം വിഷാംശമാകുകയും വരെ ചെയ്തേക്കാം.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!