ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 86 പേർ ഉൾപ്പെടെ 210 രോഗികളെകൂടി ഗാസയിൽ നിന്ന് യുഎഇയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി കൈകോർത്താണ് ഒഴിപ്പിക്കൽ നടപടി പൂർത്തീകരിച്ചത്.
റാമൺ വിമാനത്താവളത്തിൽനിന്ന് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയ രോഗികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. ഗസ്സയിൽ നിന്ന് 22-ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം എത്തിയത്.