ദുബായിൽ ഉഗ്രശബ്ദമുണ്ടാക്കിയതിനും നിയമവിരുദ്ധവുമായ രൂപമാറ്റവും വരുത്തിയതിനുമായി ഈ വർഷം 12,019 വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് പോലീസിൻ്റെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
മൊത്തം പിഴകളിൽ 5,523 എണ്ണം അമിത ശബ്‌ദം സൃഷ്‌ടിക്കുന്ന തരത്തിൽ പരിഷ്‌കരിച്ച വാഹനങ്ങൾക്കും 6,496 എണ്ണം എഞ്ചിനുകളിലോ ചെയ്‌സുകളിലും അനധികൃതമായി മാറ്റം വരുത്തിയതിനുമാണ്.
ശബ്ദമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന വാഹനങ്ങൾ ഭരണപരമായി കണ്ടുകെട്ടിയേക്കാമെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വീണ്ടും എടുത്തു പറഞ്ഞു.