ദുബായിൽ 2024 ൽ മാത്രമായി സൈക്കിളുകൾ, ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന 77,227 നിയമലംഘങ്ങൾ നടന്നിട്ടുണ്ടെന്ന് ദുബായ് പോലീസ് വെളിപ്പെടുത്തി. ഇത് 2023-ലെ മൊത്തം കണക്കുകളേക്കാൾ 17,000 എണ്ണം കൂടുതലാണ്. ഇതുമായി ബന്ധപെട്ട് 18 മരണങ്ങൾ സംഭവിച്ചതായും കണക്കുകൾ പറയുന്നു.
ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡെലിവറി റൈഡറുകളെ പ്രേരിപ്പിക്കുന്ന നിയമ നിർവ്വഹണ ഏജൻസിയുടെ ബോധവൽക്കരണ കാമ്പയിൻ വീഡിയോയിലാണ് ഈ സ്ഥിതിവിവരക്കണക്ക് ദുബായ് പോലീസ് വെളിപ്പെടുത്തിയത്. കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ 181 ഡെലിവറി റൈഡർമാർക്ക് റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.