സിനിമയിൽ നിന്നുള്ള പ്രചോദനം : ‘പുഷ്‌പ കളക്ഷന്‍’ വിപണിയിലിറക്കി കല്യാണ്‍ ജൂവലേഴ്‌സ്

Inspiration from the movie- Kalyan Jewelers launches 'Pushpa Collection'

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ജനപ്രിയ സിനിമയായ പുഷ്‌പയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ ആഭരണനിരയായ ‘പുഷ്‌പ കളക്ഷന്‍’ വിപണിയിലിറക്കി. പുഷ്‌പ 2 റിലീസിനോടനുബന്ധിച്ചാണ് ആകര്‍ഷകമായ ഈ ആഭരണ ശേഖരം പുറത്തിറക്കിയത്. പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്‌പ ആഭരണ ശേഖരം.

സ്വര്‍ണത്തില്‍ തീര്‍ത്ത് അണ്‍കട്ട് ഡയമണ്ടുകളും മദര്‍ ഓഫ് പേളും സെമി-പ്രഷ്യസ് കല്ലുകളും ഉപയോഗിച്ച് അലങ്കരിച്ചവയാണ് പുഷ്‌പ ശേഖരത്തിലെ ആഭരണങ്ങള്‍. പ്രകൃതിയുടെ വന്യ സൗന്ദര്യത്തിനുള്ള ആദരവെന്നോണമാണ് ഈ ആഭരണങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളെയും കഥകള്‍ പറയാന്‍ കഴിയുന്ന കലാസൃഷ്‌ടികളായാണ് കല്യാണ്‍ ജൂവലേഴ്‌സ് രൂപകല്‌പന ചെയ്‌തിരിക്കുന്നത്.

ചലച്ചിത്രതാരം രശ്‌മിക മന്ദാനയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുഷ്‌പ ആഭരണ ശേഖരം വിപണിയിലിറക്കിയത്. പുഷ്‌പ സിനിമയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ആഭരണശേഖരത്തെക്കുറിച്ചുള്ള സന്തോഷം അവര്‍ പങ്കുവച്ചു.

തെരഞ്ഞെടുത്ത കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളിലാണ് പുഷ്‌പ കളക്ഷന്‍ ലഭ്യമാകുന്നത്. പുഷ്‌പ സിനിമയെക്കുറിച്ചുള്ള ഉത്സാഹം പ്രതിഫലിപ്പിക്കുന്ന ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളും പ്രത്യേകാവസരങ്ങള്‍ക്കായും നിത്യവും അണിയുന്നതിനും അനുയോജ്യമാണ്. ഈ എക്സ്ക്ലൂസീവ് ശേഖരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിന് കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂം സന്ദര്‍ശിക്കുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!