കണ്ണഞ്ചിപ്പിക്കും ആഭരണങ്ങളുമായി ദിയ ഗോൾഡ് & ഡയമണ്ട്സ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.
ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന അത്യാധുനിക ഡിസൈനുകളിൽ നിർമ്മിച്ചിരിക്കുന്ന സ്വർണാഭരണങ്ങളുടെയും ഡയമണ്ട്സ് ആഭരണങ്ങളുടെയും വിപുലമായ ശേഖരമാണ് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അബുദാബി ഷോറൂമിൽ ഉള്ളത്.
തെരഞ്ഞെടുക്കപ്പെട്ട മനോഹരമായ അനേകം സ്വർണാഭരണങ്ങൾ ഇവിടെ നിന്നും 0% മേക്കിങ് ചാർജോടു കൂടി വാങ്ങാവുന്നതാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം ഇവിടുത്തെ എടുത്ത് പറയത്തക്ക പ്രത്യേകതയാണ്. ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അബുദാബി ഹംദാൻ സ്ട്രീറ്റിൽ ചലച്ചിത്രതാരം സ്നേഹ പ്രസന്നയാണ് ഉദ്ഘാടനം ചെയ്തത്. യുഎഇയിലെ രണ്ടാമത്തെ ഷോറൂം ആണിത്.
ഉയർന്ന നിലവാരം ഉള്ളതും ഡിസൈനുകളിൽ തികച്ചും വ്യത്യസ്തവുമായ ആഭരണങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യം വെച്ച് അടുത്തവർഷം യുഎഇയിൽ അഞ്ചു ഷോറൂമുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്റ് അറിയിച്ചു.