പൊതുമാപ്പ് ഡിസംബർ 31-ന് അവസാനിക്കും : യുഎഇയിൽ നിയമവിരുദ്ധമായി തുടരുന്നവർ ഇനിയും മടിച്ചു നിൽക്കരുതെന്ന് GDRFA ഡയറക്ടർ

Amnesty to end on December 31- GDRFA director says those who continue to be illegal should not hesitate any longer

യുഎഇയിൽ വിസ പൊതുമാപ്പ് 2024 ഡിസംബർ 31-ന് അവസാനിക്കുന്നതിന് മുമ്പ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി & ഫോറിനേഴ്‌സ് അഫയേഴ്‌സിലെ (GDRFA) ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി (Lieutenant General Mohammed Ahmed Al Marri, Director General of the GDRFA) അനധികൃത താമസക്കാർക്ക് ഒരു മുന്നറിയിപ്പ് നൽകി.

പൊതുമാപ്പ് 2024 ഡിസംബർ 31-ന് അവസാനിക്കുമെന്നും യുഎഇയിൽ ഇനിയും നിയമവിരുദ്ധമായി തുടരുന്നവർ മടിച്ചു നിൽക്കരുതെന്നും, അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനോ പിഴകൾ നേരിടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനോ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. വിസ പൊതുമാപ്പ് അവസാനിച്ചതിന് ശേഷം പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം അനധികൃത താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

സെപ്തംബർ 1ന് ആരംഭിച്ച യുഎഇയിലെ പൊതുമാപ്പ് പദ്ധതി 2024 ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഡിസംബർ 31 വരെ നീട്ടുകയായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!