യുഎഇയിലെ ഏറ്റവും ഉയർന്ന പർവ്വതമായ ജബൽ ജെയ്‌സിൽ ഇന്ന് ചൊവ്വാഴ്ച രാവിലെ 4.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് രാവിലെ രേഖപ്പെടുത്തിയ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്, പുലർച്ചെ 3.15നാണ് ഇത്രേ ഖപ്പെടുത്തിയത്.
രാജ്യത്ത് തണുത്ത കാലാവസ്ഥ തുടരുമെന്നും NCM അറിയിച്ചു. ഇന്ന് രാത്രിയോടെ കാലാവസ്ഥ ഈർപ്പമുള്ളതായി മാറുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ബുധനാഴ്ച രാവിലെ വരെ തുടരും. ഈ ഈർപ്പം വർദ്ധിക്കുന്നത് മൂടൽമഞ്ഞ് രൂപപ്പെടാൻ ഇടയാക്കുമെന്നും NCM അറിയിച്ചു.