യുഎഇയിൽ ഇന്ന് ശനിയാഴ്ച മുതൽ അടുത്ത കുറച്ച് ദിവസങ്ങളിൽ യുഎഇയിൽ ഇടവിട്ടുള്ള മഴയും ഹ്യുമിഡിറ്റി അവസ്ഥയും അനുഭവപ്പെടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.
ദ്വീപുകളിലും വടക്കൻ പ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, ചില പ്രദേശങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നു.ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, ദ്വീപുകളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ രൂപം കൊള്ളുമെന്നതിനാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെ വരെയും ഹ്യുമിഡിറ്റിയുടെ അളവ് ഉയരും, ചില ഉൾപ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.