എത്തിഹാദ് പാസഞ്ചർ ട്രെയിൻ സഞ്ചരിക്കുന്നത് 200 കി.മീ വേഗതയിൽ : 400 പേർക്ക് യാത്ര ചെയ്യാം

What it's like to ride UAE's Etihad Rail train that will run at 200kmph across emirates

യുഎഇയുടെ എത്തിഹാദ് പാസഞ്ചർ ട്രെയിൻ 200 കി.മീ വേഗതയിൽ ആണ് സഞ്ചരിക്കുകയെന്ന് കമ്പനിയുടെ ടീമിലെ ഏക വനിതാ എഞ്ചിനീയർമാരിൽ ഒരാളായ എഞ്ചിനീയർ ഖോലൂദ് അൽ മസ്‌റൂയി വെളിപ്പെടുത്തി. ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമെങ്കിലും യാത്രക്കാർക്ക് അത് അനുഭവപ്പെടില്ലെന്നും ഖോലൂദ് പറഞ്ഞു.

ഒരു പാസഞ്ചർ ട്രെയിനിൽ ഏകദേശം 400 പേർക്ക് യാത്ര ചെയ്യാം. തീവണ്ടിയെ വിവിധ ക്ലാസുകളായി വിഭജിക്കുമെന്നും, ഒരു ബിസിനസ് ക്ലാസ് കമ്പാർട്ടുമെൻ്റിൽ 16 സീറ്റുകളും ഇക്കണോമി ക്ലാസ് കമ്പാർട്ടുമെൻ്റിൽ 56 സീറ്റുകളുമുണ്ടാകുമെന്നും അവർ പറഞ്ഞു. എന്നാൽ ഒരു ട്രെയിനിൽ എത്ര കമ്പാർട്ടുമെൻ്റുകൾ ഉണ്ടായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല.

ഈ വർഷം ആദ്യം നടന്ന ആഗോള റെയിൽ കോൺഫറൻസിൽ എത്തിഹാദ് റെയിലിൻ്റെ ഒരു സ്റ്റേഷൻ ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലുമാകുമെന്ന് മുതിർന്ന വക്താവ് സ്ഥിരീകരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!